Fri, 11 July 2025
ad

ADVERTISEMENT

Filter By Tag : Canara Bank

റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന് ആ​ശ്വാ​സം; ക​ന​റാ ബാ​ങ്ക് ‘ത​ട്ടി​പ്പ് ’വി​ഭാ​ഗ​ത്തി​ല്‍​നി​ന്ന് മാ​റ്റി

മും​ബൈ: അ​നി​ല്‍ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടെ​ലി​കോം ക​മ്പ​നി​യാ​യി​രു​ന്ന റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ വാ​യ്പ​ക​ളെ 'ത​ട്ടി​പ്പ്' (Fraudulent) വി​ഭാ​ഗ​ത്തി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കി​യാ​താ​യി ക​ന​റാ ബാ​ങ്ക് ബോം​ബെ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് നി​ല​വി​ല്‍ പാ​പ്പ​ര​ത്ത ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ക​യാ​ണ്.


2017ല്‍ ​ക​ന​റ ബാ​ങ്കി​ല്‍​നി​ന്ന് വാ​യ്പ​യെ​ടു​ത്ത 1,050 കോ​ടി രൂ​പ​ ദു​രു​പ​യോ​ഗം ചെ​യ്ത​താ​യി ആ​രോ​പി​ച്ച് ബാ​ങ്ക് അം​ബാ​നി​യു​ടെ ആ​ര്‍​കോ​മി​നെ​യും അ​തി​ന്‍റെ യൂ​ണി​റ്റി​നെ​യും ത​ട്ടി​പ്പ് സ്ഥാ​പ​ന​മാ​യി തി​രി​ച്ചി​രു​ന്നു. മൂ​ല​ധ​ന ചെ​ല​വു​ക​ള്‍​ക്കും ക​മ്പ​നി​യു​ടെ നി​ല​വി​ലു​ള്ള ക​ട​ങ്ങ​ള്‍ വീ​ട്ടു​ന്ന​തി​നു​മാ​യി​രു​ന്നു ക​ടം ന​ല്‍​കി​യ​ത്.


ബാ​ങ്കി​ന്‍റെ "ത​ട്ടി​പ്പ്' ടാ​ഗി​നെ ചോ​ദ്യം ചെ​യ്ത് അ​നി​ല്‍ അം​ബാ​നി സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ജ​സ്റ്റീസുമാരായ രേ​വ​തി മോ​ഹി​തേ, നീ​ല ഗോ​ഖ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ച് കേ​സ് തീ​ര്‍​പ്പാ​ക്കി​യ​ത്. ഓ​ര്‍​ഡ​ര്‍ പി​ന്‍​വ​ലി​ച്ച വി​വ​രം റി​സ​ര്‍​വ് ബാ​ങ്കി​നെ ധ​രി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.


ക​ന​റ ബാ​ങ്കി​ല്‍ നി​ന്നെ​ടു​ത്ത 1,050 കോ​ടി രൂ​പ​യു​ടെ വാ​യ്പ മ​റ്റ് ക​മ്പ​നി​ക​ളു​ടെ ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്കാ​നാ​യി റി​ല​യ​ന്‍​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് വ​ക​മാ​റ്റി എ​ന്നു കാ​ണി​ച്ചാ​ണ് വാ​യ്പ​ക​ളെ ത​ട്ടി​പ്പ് വി​ഭാ​ഗ​ത്തി​ലേ​ക്ക് ബാ​ങ്ക് മാ​റ്റി​യ​ത്. 2024 ന​വം​ബ​ര്‍ എ​ട്ടി​ന് അ​ക്കൗ​ണ്ടി​നെ ത​ട്ടി​പ്പ് അ​ക്കൗ​ണ്ടാ​യി ത​രം​തി​രി​ച്ചു. റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ ഫ്രോ​ഡ് അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​യി​രു​ന്നു ഈ ​നീ​ക്കം. ബാ​ങ്കി​ന്‍റെ ഈ ​നീ​ക്ക​ത്തി​നെ​തി​രേ അനിൽ അം​ബാ​നി കോ​ട​തി​യെ സ​മീ​പി​ച്ചു. ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ ബോം​ബെ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്തു. അ​ന്ന് വാ​യ്പ അ​ക്കൗ​ണ്ടു​ക​ള്‍ വ​ഞ്ച​നാ​പ​ര​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​മ്പ് ക​ടം​വാ​ങ്ങി​യ ആ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ വാ​ദം കേ​ള്‍​ക്ക​ല്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന സു​പ്രീംകോ​ട​തി വി​ധി​യുടെയും റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മാ​സ്റ്റ​ര്‍ സ​ര്‍​ക്കു​ല​റി​ന്‍റെയും ലം​ഘ​ന​മാ​ണ് ബാ​ങ്ക് ന​ട​ത്തി​യ​തെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. സു​പ്രീംകോ​ട​തി​യു​ടെ വി​ധി​യും ആ​ര്‍​ബി​ഐ​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളും ലം​ഘി​ക്കു​ന്ന ബാ​ങ്കു​ക​ള്‍​ക്കെ​തി​രേ ആ​ര്‍​ബി​ഐ ന​ട​പ​ടി​യെ​ടു​ക്കു​മോ​യെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദ്യം ഉന്നയിച്ചി​രു​ന്നു.


ഈ ​മാ​സം ആ​ദ്യം സ്‌​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ആ​ര്‍​കോ​മി​ന്‍റെ വാ​യ്പ അ​ക്കൗ​ണ്ടു​ക​ളെ വ​ഞ്ച​നാ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. അ​നി​ല്‍ അം​ബാ​നി​ക്കെ​തി​രേ റി​സ​ര്‍​വ് ബാ​ങ്കി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്നും എ​സ്ബി​ഐ ജൂ​ലൈ ര​ണ്ടി​ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അം​ബാ​നി എ​സ്ബി​ഐ​യു​ടെ ഉ​ത്ത​ര​വി​നെ​ വെ​ല്ലു​വി​ളി​ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Up